ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് എംക്യു 9 റീപ്പർ ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധമന്ത്രാലയം. 30 ഡ്രോണുകളാകും വാങ്ങുന്നത്. ഇതിൽ 15 എണ്ണവും നാവികസേനയ്ക്ക് നൽകും. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതല സമിതിയാകും തീരുമാനത്തിന് അന്തിമ അനുമതി നൽകുന്നത്. പ്രിഡേറ്റർ, ഹണ്ടർ കില്ലർ എന്നീ പേരുകളിലുള്ള ഡ്രോണുകളാണ് വാങ്ങുന്നത്.
ശത്രുക്കളെ കൃത്യമായി നിരീക്ഷിക്കാനും സിഐഎയുടെ വിശ്വസ്തനായി അറിയപ്പെടുന്നത് ഈ ഡ്രോണാണ്. മെക്‌സിക്കൻ അതിർത്തി മുതൽ പാക്-അഫ്ഗാൻ അതിർത്തി വരെ അമേരിക്ക ഈ ഡ്രോൺ ഉപയോഗിച്ചിരുന്നു. കര, നാവിക, വ്യോമ സേനകൾക്ക് 10 എണ്ണം വീതം നൽകാനായിരുന്നു ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ നാവികസേനയ്ക്ക് 15 എണ്ണം നൽകാനാണ് നിലവിൽ ആലോചിക്കുന്നത്.
അമേരിക്കൻ കമ്പനിയായ ജനറൽ ആറ്റോമിക്‌സാണ് ഇതിന്റെ നിർമ്മാതാക്കൾ. 40,000 അടി ഉയരത്തിൽ 30 മുതൽ 40 വരെ മണിക്കൂർ തുടർച്ചയായി പറക്കാൻ ഇവയ്ക്ക് സാധിക്കും. അതേസമയം ഒരു ഡ്രോണിന്റെ വില എത്രയായിരിക്കും എന്നത് വെളിപ്പെടുത്തിയിട്ടില്ല. ഡ്രോണിൽ ഘടിപ്പിച്ചിരിക്കുന്ന 3.2 കിലോമീറ്റർ ദൂരെയുള്ള വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പോലും മനസിലാക്കാൻ സാധിക്കും.








