മുംബൈ: ഹൈഡ്രാ ഫേഷ്യലിന് പിന്നാലെ മുഖത്ത് പൊള്ളലേറ്റതായി യുവതി. മുംബൈയിലാണ് സംഭവം. 23 കാരിക്കാണ് സൗന്ദര്യവർദ്ധക ചികിത്സയ്ക്ക് ശേഷം പൊള്ളലേറ്റത്. സംഭവം സലൂൺ ജീവനക്കാരെ അറിയിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
സലൂൺ ജീവനക്കാർ നിലവാരമില്ലാത്ത ക്രീമുകൾ ഉപയോഗിച്ചെന്നും ഫേഷ്യലിന് ശേഷം മുഖത്ത് പൊള്ളിയ പാടുകൾ ഉണ്ടായാതായി യുവതി ആരോപിക്കുന്നു.17,500 രൂപയ്ക്കാണ് യുവതി ഹൈഡ്രാ ഫേഷ്യൽ ചെയ്തത്. ഫേഷ്യൽ തുടങ്ങിയപ്പോൾ തന്നെ ചർമത്തിന് അസ്വസ്ഥത അനുഭവിച്ചതായി ജീവനക്കാരെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ല.
ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഈ പാടുകൾ ചികിൽസിച്ച് മാറ്റാൻ പ്രയാസമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സലൂൺ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
Discussion about this post