ഡല്‍ഹി:ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മേദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
സാര്‍ക്ക് രാജ്യങ്ങള്‍ പ്രകൃതി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കവും മോദി പരാമര്‍ശിച്ചു. തമിഴ്‌നാടിന്റെ കരുത്തില്‍ വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. ഭിന്ന ശേഷിയുള്ളവര്‍ രാജ്യത്തിന്റെ കരുത്താണെന്ന് പറഞ്ഞ മോദി ഡിസംബര്‍ മൂന്ന് ഭിന്ന ശേഷിയുള്ളവരുടെ രാജ്യാന്തര ദിനം ആഘോഷിക്കുമെന്നും വ്യക്തമാക്കി. അവയവദാനത്തിന്റെ മഹത്വത്തെ മോദി മാന്‍ കിബാത്തില്‍ ഓര്‍മ്മപ്പെടുത്തി. അവയവദാനം വിലപ്പെട്ട ജീവന്‍ രക്ഷിക്കുന്നുവെന്നും അത് അനശ്വതയിലേക്കുള്ള വഴിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ മാന്‍ കി ബാത്തിന്റെ പതിനാലാമത്തെ ലക്കമാണ് ഇന്ന് സംപ്രേഷണം ചെയ്തത്.
Discussion about this post