എംഎല്‍എമാര്‍ക്കെതിരെ എഫ്ഐആര്‍
തിരുവനന്തപുരം: കേരളത്തിന് നാണക്കേടുണ്ടാക്കിയ നിയമസഭയിലെ കയ്യാങ്കളി സംബന്ധിച്ച് കേസില്‍ ആറ് പ്രതിപക്ഷ എംഎല്‍എമാരെ പ്രതികളാക്കി എഫ്ഐആര്‍ സമര്‍പ്പിച്ചു. എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ചാണ് കേസെടുത്തത്.
രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നതുള്പ്പടെയുള്ള പരാതികളിലാണ് ക്രിമിനല്‍ ചട്ടപ്രകാരം എഫ്ഐആര്‍ സമര്‍പ്പിച്ചത്. വി ശിവന്‍കുട്ടി, ഇ.പി ജയരാജന്, കെ അജിത്ത, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെടി ജലില്‍ , സി.കെ സദാശിവന് തുടങ്ങിയവരാണ് പ്രതികള്‍.
തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് നടപടികളുമായി മുന്നോട്ടു പോകാമെന്ന് നിയമവകുപ്പ് നിര്‍ദ്ദേശം നല്കി.
Discussion about this post