തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് കെഎസ്ആർടിസി ബസിന് നേരെ യുവാക്കളുടെ ആക്രമണം. ബൈക്കിൽ എത്തിയ യുവാക്കളാണ് അക്രമം നടത്തിയത്.പ്രാവച്ചമ്പലം മുതൽ വെള്ളായണി വരെ ബസിനെ പിന്തുടരുകയും ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയും ചെയ്തു. ചോദ്യംചെയ്ത ബസ് ഡ്രൈവറുടെ ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റാനും ശ്രമം നടത്തി.
മൂന്നുപേരും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ബൈക്കിന് നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ല. അക്രമം നടത്തിയ യുവാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post