തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ 26 ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്ന അദ്ദേഹം 9.30 ന് ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാലജനസഭ 10.30 ന് കവടിയാർ ഉദയ് പാലസിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ഇന്ദിരാഗാന്ധി ജയിലിലാക്കിയെന്നും എന്നാൽ ഇന്ന് ഇരുവരും രാഹുൽ ഗാന്ധിയെ പട്നയിൽ സ്വാഗതം ചെയ്യുകയാണെന്നും ഇന്നലെ ജെപി നദ്ദ കുറ്റപ്പെടുത്തിയിരുന്നു. ”ഞാൻ എന്റെ ബാല്യകാലം ഓർക്കുന്നു, രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി 22 മാസം ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെ 20 മാസവും ജയിലിൽ അടച്ചത്. എന്നാൽ ഇന്ന് അവർ രാഹുൽ ഗാന്ധിയെ ഒരു സംഖ്യത്തിനായി സ്വാഗതം ചെയ്യുന്നു. ഇന്ന് ഇത് കാണുമ്പോൾ ഇവരുടെ രാഷ്ട്രീയ ആശയങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. അവർ എവിടെ നിന്ന് തുടങ്ങി. ഇന്ന് എവിടെ എത്തിനിൽക്കുന്നുവെന്നും ചിന്തിക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.












