ഡല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകള്‍ ഏജന്റ് മുഖേന പാക്കിസ്ഥാന് ചാരസംഘടന ഐഎസ്ഐ യ്ക്ക് കൈമാറിയതിന് അതിര്‍ത്തി രക്ഷാ സേനയിലെ ബി.എസ്.എഫ് ജവാനെ അറസ്റ്റ് ചെയ്തു. ഐ.എസ്.ഐയുടെ ഏജന്റായി പ്രവര്‍ത്തിച്ച ആളെയും അറസ്റ്റ് ചെയ്തു.
ജമ്മു കശ്മീരിലെ രജോറി ജില്ലയില്‍ ബി.എസ്.എഫിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദാണ് പിടിയിലായത്. ഇയാള്‍ രേഖകള്‍ എത്തിച്ച് കൊടുത്ത് കഫൈയ്ത്തുല്ല ഖാനാണ്. ഇവര്ക്കൊപ്പമുള്ളവര്ക്കായി പോലീസ് ഡല്‍ഹിയിലും കശ്മീരിലും തെരച്ചില്‍ തുടങ്ങി.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തു. ജമ്മു റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ ഇവരെ പിടികൂടിയത്. അതിനിടെ കൊല്‍ക്കത്ത പോലീസ് ഐ.എസ്.ഐ ബന്ധം സംശയിക്കുന്ന മൂന്ന പേരെ അറസ്റ്റ് ചെയ്തു.
Discussion about this post