കൊച്ചി : സിനിമാ ഷൂട്ടിംഗിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. മറയൂരിൽ വെച്ചാണ് സംഭവം. ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു താരത്തിൻറെ കാലിന് പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ പൃഥ്വിരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ജിആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ഷമ്മി തിലകൻ അനു മോഹൻ, ടിജെ അരുണാചലം, പ്രിയംവദ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.












