ഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യയുടെ അവസ്ഥയും പാകിസ്ഥാന്റേതിന് സമാനമായേനെയെന്ന് എഴുത്തുകാരന് കാഞ്ച ഇലയ്യ. ഇന്ത്യന്‍ ജനാധിപത്യം ഇതിനകം തകര്‍ന്ന് തരിപ്പണമായേനെയെന്നും അദ്ദേഹം പറഞ്ഞു.
റീ ഇമേജിങ് ദി റിപ്പബ്ലിക്സ് ഐക്കണ്‍സ്: പട്ടേല്‍, നെഹ്റു ആന്‍ഡ് അംബേദ്കര്‍ എന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. നെഹ്റുവിന് പകരം പട്ടേല്‍ ആയിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെങ്കില്‍ ഭരണഘടന എഴുതാന്‍ അംബേദ്കറെ പദ്ദേല് അനുവദിക്കില്ലായിരുന്നു. ഹിന്ദു മഹാസഭയുടെ അടുത്ത അനുയായി ആയിരുന്ന പട്ടേല്‍ മനുസ്മൃതിയില്‍ വിശ്വസിക്കുന്ന ആരെയെങ്കിലും ഭരണഘടന എഴുതാനുള്ള ദൗത്യം ഏല്‍പ്പിച്ചേനെ- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നെങ്കില്‍ ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ യാത്ര തികച്ചും വ്യത്യസ്തമാകുമായിരുന്നെന്ന് ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു, ഇതിന് വിമര്‍ശനമെന്നോണമാണ് കാഞ്ച ഇലയ്യയുടെ പരാമര്‍ശം.
Discussion about this post