കശ്മീർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. ഇയാളിൽ നിന്ന് വെടിമരുന്നുകളും ആയുധങ്ങളും കണ്ടെടുത്തിയിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ നടക്കുകയാണെന്നാണ് വിവരം.








