തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ ആരെന്ന് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായേക്കും. ഈ മാസം 30ന് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് വിരമിക്കും. അദ്ദേഹം പങ്കെടുക്കുന്ന അവസാനത്തെ മന്ത്രിസഭാ യോഗമായതിനാൽ ഇന്ന് നേരിട്ടാണ് യോഗം. രാവിലെ 10 മണിക്കാണ് യോഗം.
മുഖ്യമന്ത്രിയുടെ വിദേശയാത്ര, നാട്ടിലെത്തിയ ശേഷമുള്ള വിശ്രമം തുടങ്ങി കാരണങ്ങളാൽ കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങൾ ഓൺലൈനിലാണ് നടത്തിയത്. 27ാം തിയതി വരെയുള്ള മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ അനാരോഗ്യം മൂലം റദ്ദാക്കിയിരുന്നുവെങ്കിലും ചീഫ് സെക്രട്ടറി ഇന്ന് വിരമിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും.
ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ വേണുവിനാണ് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത്. സംസ്ഥാന പോലീസ് മേധാവിയായി കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ആരെയെങ്കിലും നിയമിക്കുമെന്നാണ് വിവരം. വി.പി.ജോയിക്ക് പുറമെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും നാളെയാണ് വിരമിക്കുന്നത്.
Discussion about this post