പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി വരമംഗലത്ത് വീട്ടിൽ ഉമ്മറിനെ (28) ആണ് തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്. കപ്പൂർ സ്വദേശിനിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
മെയ് 14 നാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്. ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയെ ഞാങ്ങാട്ടിരി ഭാഗത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉമ്മറിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post