സത്യപ്രതിജ്ഞയക്ക് ശേഷം എത്തിയത് പോലിസ് വലയിലും
തളിപ്പറമ്പ്: കൊലക്കേസില്‍ പ്രതിയായ സിപിഎം തളിപറമ്പ് നഗരസഭാ കൗണ്‍സിലറെ സത്യപ്രതിജ്ഞ ചെയ്തയുടന്‍ പോലിസ് കസ്റ്റഡിയിലെടുത്തു. മുസ്ലിം ലീഗ് നേതാവ് കെ.വി.എം കുഞ്ഞി വധക്കേസിലെ പ്രതിയായ കോമത്ത് മുരളീധരനെയാണ് കസ്റ്റഡിയിലെടുത്തത്. മുന്‍നഗരസഭാ വൈസ് ചെയര്മാന് കൂടിയാണ് കോമത്ത് മുരളീധരന്.
കെ.വി.എം കുഞ്ഞിവധക്കേസിലെ മറ്റൊരു പ്രതിയായ ടി.പ്രകാശനും നഗരസഭാ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ നഗരസഭാ ചെയര്മാന് അള്ളാകുളം മഹമൂദ് ഇവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വളരെ നാളാി ഒളിവിലായിരുന്നു മുരളീധരന്. തികച്ചും നാടകീയമായാണ് ഇദ്ദേഹം മുരളീധരന് നഗരസഭയിലെത്തിയത്.
കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതി നേരത്തെ റിമാന്‍ഡ് ചെയ്ത ടി.പ്രകാശന് സത്യപ്രതിജ്ഞയെടുക്കാന് കോടതിയുടെ അനുമത് തേടിയിരുന്നു.
Discussion about this post