പാരിസ് : ഫുട്‌ബോൾ മത്സരങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാൻ ഫെഡറേഷന് അർഹതയുണ്ടെന്ന് ഫ്രഞ്ച് കോടതി. ഹിജാബ് അല്ലെങ്കിൽ ശിരോവസ്ത്രം ധരിച്ച ഫുട്‌ബോൾ കളിക്കുന്നവരുടെ കൂട്ടായ്മയായ ‘ലെസ് ഹിജാബ്യൂസ്’ – നിരോധനത്തിനെതിരെ രംഗത്തെത്തുകയും നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് കൗൺസിൽ ഓഫ് സ്റ്റേറ്റ് നിർണായകവിധി പുറപ്പെടുവിച്ചത്.
ഫുട്‌ബോൾ മത്സരങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ കളിക്കാരെ വിലക്കിയിരിക്കുകയാണ്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും ഏറ്റുമുട്ടലുകൾ തടയുന്നതിനും കായിക മത്സരങ്ങളിൽ നിഷ്പക്ഷമായ വസ്ത്രം ധരിക്കണം എന്നാണ് സ്റ്റേറ്റ് കൗൺസിൽ പറയുന്നത്. എഫ്എഫ്എഫ് ഏർപ്പെടുത്തിയ നിരോധനം ആനുപാതികമാണെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.
യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ന്യൂനപക്ഷ രാജ്യങ്ങളിൽ ഒന്നായ ഫ്രാൻസ്, മതേതരത്വത്തെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത നിയമനടപടികൾ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തരമൊരു നിരോധനം ഹിജാബിന് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് ഇസ്ലാം മതവിശ്വാസികളെ മാത്രം ലക്ഷ്യംവെച്ചാണ് നടപ്പിലാക്കുന്നത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
Discussion about this post