മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് രാജ്ഭവനിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നടന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിൽ ദേവേന്ദ്ര ഫഡ്നാവിസും മറ്റ് മന്ത്രിമാരും പങ്കെടുത്തു.
എൻസിപി വിടാനുള്ള തീരുമാനത്തിന് പിന്നാലെ അജിത് പവാർ രാജ്ഭവനിൽ എത്തി ഗവർണറുമായും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ എൻഡിഎ സഖ്യത്തിനൊപ്പം ചേരാൻ അജിത് പവാറും സംഘവും തീരുമാനിക്കുകയായിരുന്നു. ഈ ചർച്ചയിൽ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാനും ധാരണയായി. ഇതോടെ ദേവേന്ദ്ര ഫഡ്നാവിസ് സ്ഥാനം ഒഴിയുകയായിരുന്നു.
അജിത് പവാറിന് പുറമേ എൻസിപി നേതാക്കളായ ദിലീപ് വൽസേ പാട്ടിൽ, ഛഗാൻ ഭുജ്ബാൽ, എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 17 എംഎൽഎമാരുടെ പിന്തുണയാണ് അജിത് പവാറിനുള്ളത്. ഇതിൽ ഒൻപത് എംഎൽഎമാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും.
ഉച്ചയോടെയാണ് അജിത് പവാർ എൻസിപി വിട്ടതായുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നത്. ഭിന്നത രൂക്ഷമായതോടെയായിരുന്നു പാർട്ടി വിടാനുള്ള അജിത് പവാറിന്റെ തീരുമാനം.
Discussion about this post