നല്ല നീളമുള്ളതും ഇടതൂർന്നതുമായ മുടി ഒട്ടുമിക്ക സ്ത്രീകളുടെയും സ്വപ്‌നമാണ്. ഇതിനായി ബ്യൂട്ടിപാർലറിൽ പോകുകയും മറ്റ് പല പരീക്ഷണങ്ങൾ തലയിൽ നടത്തുകയും ചെയ്യാറുണ്ട്. മുടി വളരാനുള്ള എണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. ട്രീറ്റ്‌മെന്റ് എന്ന രീതി സ്വീകരിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ ഇതിൽ ചുരുക്കം ചില പരീക്ഷണങ്ങൾ മാത്രമേ നമുക്ക് ഗുണകരമാകുകയുള്ളൂ എന്നാണ് വാസ്തവം.
ഹോർമോൺ പ്രശ്‌നങ്ങൾ, ഉറക്കമില്ലായ്മ, തെറ്റായ ഭക്ഷണ രീതി തുടങ്ങി എന്തും മുടിവളർച്ചയെ ബാധിക്കാം. അതുകൊണ്ട് തന്നെ മികച്ച ഭക്ഷണം, വിശ്രമം, വ്യായാമം മുതലായവ ശരീരത്തിനും മുടിയുടെ ആരോഗ്യത്തിനും ആവശ്യമാണ്. മാനസിക സംഘർഷത്തിൽ നിന്നും മോചിതരാകുകയും വേണം. അനാവശ്യമായ മാനസിക സമ്മർദ്ദം മുടിയുടെ ആരോഗ്യത്തെ ബാധിക്കും.
മുടിയുടെ ആരോഗ്യത്തിനായി സോഫ്റ്റ് ഡ്രിങ്ക് ആയ കോള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും കോള മുടിയ്ക്ക് നൽകുന്ന പ്രയോജനം വളരെ വലുതാണ്. കോള മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടി വേഗത്തിൽ ഇടതൂർന്ന് വളരാൻ സഹായിക്കുകയും ചെയ്യുന്നു.
കോളയിൽ ആസിഡിന്റെ അംശം കൂടുതലാണ്. ഇതാണ് മുടിയ്ക്ക് ഗുണം ചെയ്യുന്നത്. കോളയിലെ ആസിഡ് മുടിയെ കൂടുതൽ മൃദുത്യമുള്ളതാക്കുന്നു. മുടിയ്ക്ക് നല്ല തിളക്കം നൽകാനും കോളയ്ക്ക് കഴിയും. തല വൃത്തിയാകാനും കോള ഗുണകരമാണ്.












