ലോസ് ഏഞ്ചൽസ് : സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്കേറ്റു. യുഎസിലെ ലോസ് ഏഞ്ചൽസിൽ വെച്ച് നടന്ന സിനിമാ ഷൂട്ടിംഗിനിടെയാണ് സംഭവം. ഇതേ തുടർന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായതായാണ് റിപ്പോർട്ട്.
ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ താരത്തിന് മൂക്കിന് പരിക്കേൽക്കുകയായിരുന്നു. മൂക്കിൽ നിന്ന് രക്തം വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്തസ്രാവം നിർത്താൻ വേണ്ടി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തുടർന്ന് ശസ്ത്രക്രിയ പൂർത്തിയായെന്നും താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധർ അറിയിച്ചു. തിരികെ ഇന്ത്യയിലെത്തിയ ഷാരൂഖ് വിശ്രമത്തിലാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ‘ജവാൻ’ ആണ് ഷാരൂഖ് ഖാന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. സെപ്റ്റംബർ 7ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തും.
Discussion about this post