തളിപ്പറമ്പ് : ബക്കളം പുന്നക്കുളങ്ങര തോട്ടിൽ നിന്ന് ആറ് വടിവാളുകൾ കണ്ടെടുത്തു . ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. അടച്ചുറപ്പുള്ള പി വി സി. പൈപ്പിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തോട്ടിലൂടെ പി വി സി പൈപ്പ് ഒഴുകുന്നത് കണ്ട പരിസരവാസികൾ മുന്നൂറ് മീറ്ററോളം ഇതിനെ പിന്തുടർന്നു. പിന്നീട് തടഞ്ഞ് നിർത്തി കരയിൽ എത്തിച്ച് അഴിച്ചു നോക്കിയപ്പോഴാണ് ഉള്ളിൽ വടിവാളുകൾ ആണെന്ന് മനസ്സിലായത്. ഒന്ന് രണ്ടടിയോളം നീളമുള്ളതാണ് ചില ആയുധങ്ങൾ.
മാരകായുധങ്ങളായതിനാൽ നാട്ടുകാർ പോലീസിനെ അറിയിച്ചു. ഡിവൈ എസ് പി എം പി വിനോദ് കുമാർ, ഇൻസ്പെക്ടർ എ വി ദിനേശൻ എന്നിവർ വാളുകൾ പരിശോധിച്ചു. ഏറെ പഴക്കമുള്ളതും തുരുമ്പിച്ചതുമാണ് ഈ ആയുധങ്ങളെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Discussion about this post