കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടിൽ കൂടോത്രം കുഴിച്ചെുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സുധാകരന്റെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് തകിടും രൂപങ്ങളും ഉൾപ്പെടുന്ന ചില വസ്തുക്കൾ കണ്ടെത്തിയത്. രാജ്‌മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് ഇവ കുഴിച്ചെടുക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഒന്നര വർഷം മുമ്പത്തെ വീഡിയോ ആണിതെന്നാണ് സുധാകരൻ സംഭവത്തിൽ പ്രതികരിച്ചത്.
തന്റെ ഉയിര് പോവാഞ്ഞത് ഭാഗ്യമെന്ന് സുധാകരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. തനിക്ക് കൂടോത്രം പേടിയാണെന്നും സൂക്ഷിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ മറുപടി പറയുന്നുമുണ്ട്.
മന്ത്രവാദിയെ സമീച്ചപ്പോൾ അദ്ദേഹത്തിന്റെ നിർദേശാനുസരണം പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയതെന്നാണ് വിവരം. തകിടും മറ്റും കണ്ടെത്തിയതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് പരിഹാര ക്രിയകളും നടത്തിയെന്നാണ് വിവരം. വസ്തുക്കൾ കണ്ടെത്തിയത് സത്യമാണെന്ന് സുധാകരൻ പ്രതികരിച്ചു. പുറത്ത് വന്നത് പഴയ വീഡിയോ ആണെന്നും ഉണ്ണിത്താനോട് ചോദിച്ചാൽ കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post