മുംബൈ:ശരദ് പവാറിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി അജിത് പവാർ പക്ഷം. അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാഗം അറിയിച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ചാണ് അജിത് പവാറിനെ പാർട്ടിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്.
.ജൂണ്‍ മുപ്പതിന് ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവിലാണ് അജിത് പവാറിനെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചതെന്നാണ് അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ജയന്ത് പാട്ടീലില്‍ നിന്ന് ജൂലായ് മൂന്നിന് ഒരു ഇമെയിലും ലഭിച്ചിട്ടുണ്ട്. അതില്‍ ഒന്‍പത് എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് അയോഗ്യരാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം 40 എംഎൽഎമാരുടെ പിന്തുണ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് അജിത് പവാർ.പാർട്ടിയുടെ പേരിനും ചിഹ്നത്തിനും അദ്ദേഹം അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.ശരദ് പവാർ പക്ഷത്തെ പ്രതിനിധീകരിച്ച് ജയന്ത് പാട്ടീലും ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച് കത്ത് നൽകിയിട്ടുണ്ട്.അജിത് പവാർ പക്ഷം വിളിച്ച യോഗത്തിൽ 29 എം.എൽ.എമാർ പങ്കെടുത്തിരുന്നു. ശരദ് പവാറിന്റെ യോഗത്തിൽ 13 പേരായിരുന്നു എത്തിയത്. അതേസമയം, 11 എം.എൽ.എമാർ ഇരുയോഗങ്ങളിൽനിന്നും വിട്ടുനിന്നിരുന്നു
അജിത് പവാർ-ശരദ് പവാർ പക്ഷങ്ങളുടെ യോഗം മുംബൈയിൽ നടന്നപ്പോൾ ഭൂരിപക്ഷം എം.എൽ.എമാരും അജിത് പവാറിനൊപ്പമാണെന്ന് വ്യക്തമായിരുന്നു.
Discussion about this post