തിരുവനന്തപുരം : എസ്എഫ്‌ഐ തെറ്റുകൾ തിരുത്താൻ തയ്യാറകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്എഫ്‌ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് പോലും അറിയില്ല . എസ്എഫ്‌ഐയിലുള്ളവർ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ അവരുടെ ശൈലി തിരുത്തണം. നമ്മുടെ രാഷട്രീയത്തിന്റെ ചരിത്രം പഠിക്കണം. പഠിച്ചില്ലെങ്കിൽ ഇടതുപക്ഷത്തിന്റെ ബാധ്യതയായി എസ്എഫ്ഐ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്‌ഐയും കെഎസ്‌യു പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ എം വിൻസെന്റ് എംഎൽഎയെ എസ്എഫ്‌ഐ പ്രവർത്തകർ കൈയേറ്റം ചെയ്യുകയും ചെയ്തു. കൂടാതെ ക്യാമ്പസിലെ വിദ്യാർത്ഥിയും കെ എസ് യു ജില്ലാ സെക്രട്ടറിയുമായ സാൻജോസിനെ ഇടിമുറിയിൽ പൂട്ടിയിട്ട് പ്രവർത്തകർ അതിക്രൂരമായി മർദ്ദിച്ചു. ഈ സംഭവത്തെ തുടർന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
Discussion about this post