കൊച്ചി: ബാര്‍ക്കോഴ കേസില്‍ എന്ത് അടിസ്ഥാനത്തിലാണ് റിവിഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് ഹര്‍ജിക്കാരനായ സണ്ണി മാത്യുവിനോട് ഹൈക്കോടതി ചോദിച്ചു. കോടതി കേസ് നേരത്തെ പരിശോധിച്ച് വിധി പറഞ്ഞതാണ് അതേ ആവശ്യം പിന്നീട് എന്തിനാണ് ഉന്നയിക്കുന്നത്.
ഹര്‍ജി പിന്‍വലിക്കാന്‍ അവസരം നല്കിയ കോടതി റിവ്യു പെറ്റീഷനാണ് നല്‍കേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്നും ജസ്റ്റിസ് ജെ കമാല്‍പാഷ പറഞ്ഞു.
തുടര്‍ന്ന് സണ്ണി ജോസഫ് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചു.
ബാര്‍ക്കോഴ കേസില്‍ തുടരന്വേഷണം ആവാമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സണ്ണി ജോസഫ് ഹര്‍ജി നല്‍കിയത്.
സണ്ണി ജോസഫ് കെ.എം മാണിയെ സഹായിക്കാനാണ് ഹര്‍ജി നല്‍കിയതെന്നും, അദ്ദേഹം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Discussion about this post