കൊച്ചി: ഫ്ളാറ്റിനുള്ളിൽ അമ്മയെ വെട്ടിക്കൊന്ന് മകൻ. കൊച്ചി ചമ്പക്കരയിലാണ് സംഭവം. 75കാരിയായ അച്ചാമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വിനോദ് എബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നാണ് സൂചന.മണിക്കൂറുകളോളം അമ്മയെ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം.
എന്നാൽ രാത്രിയോടെ വീടിനുള്ളിൽ നിന്നും നിലവിളിയും സാധനങ്ങൾ തല്ലിത്തകർക്കുന്ന ശബ്ദവും കേട്ടതിനെത്തുടർന്ന് പ്രദേശവാസികൾ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൂട്ടിക്കിടക്കുന്ന വീടിൻറെ വാതിൽ പൊളിച്ച് പോലീസ് അകത്തുകയറിയപ്പോഴേക്കും വിനോദ് അച്ചാമ്മയെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പോലീസ് ഇടപെടാൻ വൈകി എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടും ഏറെനേരം കാഴ്ചക്കാരായി നോക്കി നിന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പോലീസ് അടുത്തേക്ക് വരാതിരിക്കാനായി വിനോദ് ഗ്യാസ് തുറന്നുവിടുകയും കുപ്പിച്ചില്ലുകൾ വലിച്ചെറിയുകയും ചെയ്തുവെന്നാണ് വിവരം.മാഏറെ പണിപ്പെട്ടാണ് ഇയാളെ പോലീസ് കീഴ്പ്പെടുത്തിയത്.
Discussion about this post