ബംഗാൾ : 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പശ്ചിമബംഗാളിലെ നിർണായക ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇന്ന് 15 പേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരിൽ തൃണമൂൽ അംഗങ്ങളും ബിജെപി, ഇടതുപക്ഷം, കോൺഗ്രസ്, ഐഎസ്എഫ് എന്നീ പാർട്ടികളുടെ പ്രവർത്തകനും രാഷ്ട്രീയ വ്യക്തിത്വം അറിയാൻ കഴിയാത്ത മറ്റൊരാളും ഉൾപ്പെടുന്നുവെന്നും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി .സുരക്ഷാ ചുമതലയുള്ള കേന്ദ്രസേനയുടെ ഭാഗത്തുനിന്ന് വൻ പരാജയമാണ് ഉണ്ടായതെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ പരസ്പരം പഴിചാരി ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബാലറ്റ് പെട്ടികൾ നശിപ്പിച്ചതായിട്ടാണ് റിപ്പോർട്ട് . 22 ജില്ലാ പരിഷത്തുകളിലും 9,730 പഞ്ചായത്ത് സമിതികളിലും 63,229 ഗ്രാമപഞ്ചായത്തുകളിലുമായി ഏകദേശം 928 സീറ്റുകളിലേക്കായി 5.67 കോടി സമ്പതിദയകർ 2.06 ലക്ഷം സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തു.
സംസ്ഥാനത്ത് രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണി വരെ 36.66 ശതമാനം പോളിങ് രേഖപ്പെടുത്തി. ഗവർണർ സിവി ആനന്ദ ബോസ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അക്രമത്തിൽ പരിക്കേറ്റവരെ കാണുകയും വോട്ടർമാരുമായി സംവദിക്കുകയും ചെയ്തു. നിലവിലെസാഹചര്യം വിലയിരുത്തി ബംഗാളിൽ 65,000 കേന്ദ്ര പോലീസുകാരെയും 70,000 സംസ്ഥാന പോലീസുകാരെയും ഇന്ന് സജ്ജമാക്കും.








