ന്യൂഡൽഹി; പാക് അധീനകശ്മീരിൽ പാകിസ്താൻ സർക്കാരിനെതിരെ വൻ പ്രതിഷേധം കനക്കുന്നു. പാക് അധീന കശ്മീരിലെ മിർപൂർ ജില്ലയിലെ ദദ്യാൽ തഹസിലിലാണ് സംഭവം. സർക്കാർ ചുമത്തുന്ന അന്യായ നികുതിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
വിലക്കയറ്റത്തിനിടെ സർക്കാർ അന്യായമായി കൊള്ളനികുതി ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. പ്രതിഷേധക്കാർക്കെതിരെ സൈന്യത്തിനെ വിന്യസിച്ചാണ് സർക്കാർ സമരം അടിച്ചമർത്താൻ നോക്കുന്നത്. തുടർന്ന് സൈന്യത്തിന്റെ പിൻബലത്തോടെ 70 പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.ാ
അധിക സേനയെ വിന്യസിച്ചതും 70 പ്രവർത്തകരെ അറസ്റ്റ് ചെയ്തതും ആളുകളെ ചൊടിപ്പിച്ചു, അവർ വെള്ളിയാഴ്ച തന്നെ തെരുവിലിറങ്ങി. പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും അവരുമായി ഏറ്റുമുട്ടുകയും ചെയ്തു
Discussion about this post