തിരുവനന്തപുരം : സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായർ രക്തസാക്ഷി ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം. വഞ്ചിയൂർ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ നിന്നുമാണ് ടി രവീന്ദ്രൻ നായർ 5 ലക്ഷം രൂപ തിരിമറി നടത്തിയത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
വഞ്ചിയൂർ വിഷ്ണുവിന്റെ കേസ് നടത്തിപ്പിനായി നൽകിയ ഫണ്ടിൽ നിന്നും ആണ് രവീന്ദ്രൻ നായർ 5 ലക്ഷം മുക്കിയത് എന്നാണ് ആരോപണം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ ആണ് അന്വേഷണത്തിന് തീരുമാനമായത്. തിരുവനന്തപുരം സെക്രട്ടറി വി. ജോയ് ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തും.
പാസ്പോർട്ട് ഓഫീസിലേയും പരിസര പ്രദേശത്തെയും കുപ്രസിദ്ധ ഗുണ്ടയായിരുന്നു കരാട്ടെ വിഷ്ണു എന്നറിയപ്പെടുന്ന വഞ്ചിയൂർ വിഷ്ണു. പാസ്പോർട്ട് ഓഫീസിന്റെ മുന്നിൽ വച്ച് ഒരു സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതികളായവരെ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും സുപ്രീം കോടതി അപ്പീൽ തള്ളുകയായിരുന്നു.
Discussion about this post