ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ സംഘടിപ്പിക്കുന്ന ദ്വിദിന വിസിറ്റേഴ്സ് കോൺഫറൻസ് ജൂലൈ 10, 11 തീയതികളിൽ നടക്കും.രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഉദ്ഘാടന പ്രസംഗത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. 2021 ലെ ‘നവീകരണം’, ‘ഗവേഷണം’, ‘സാങ്കേതിക വിദ്യാ വികാസം’ എന്നീ മേഖലകളിലെ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിക്കും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനും സമ്മേളനത്തെ അഭിസംബോധന ചെയ്യും. വിദ്യാഭ്യാസം: സുസ്ഥിരവികസനത്തിന്- മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാൻ എന്ന വിഷയത്തിൽ ജൂലൈ 11ന് സമ്മേളനത്തിൽ ചർച്ച നടക്കും. ദേശീയ വിദ്യാഭ്യാസ നയം,ജി 20 സമ്മേളനം, അമൃതകാലം തുടങ്ങി വിവിധ വിഷയങ്ങളിൽ അഞ്ച് വ്യത്യസ്ത വിഭാഗങ്ങൾ ചർച്ച നടത്തും. ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ രാഷ്ട്രപതിക്ക് മുന്നിൽ അവതരിപ്പിക്കും.
ഇന്നൊവേഷൻ’, വിസിറ്റേഴ്സ് അവാർഡ്, ബീഹാറിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. വെങ്ക്ടേഷ് സിംഗിനും, ‘റിസർച്ച് ഇൻ ഫിസിക്കൽ സയൻസസ് ‘ വിസിറ്റേഴ്സ് അവാർഡ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സുരജിത് ധാരയ്ക്കും,ബയോളജിക്കൽ സയൻസസിലെ വിസിറ്റേഴ്സ് അവാർഡ് സാഗറിലെ ഡോ. ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയത്തിൽ നിന്നുള്ള പ്രൊഫ. മുഹമ്മദ് ലത്തീഫ് ഖാനും നൽകും.
സാങ്കേതിക വികസന’ത്തിനുള്ള വിസിറ്റേഴ്സ് അവാർഡ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. കെ.സി.ജെയിംസ് രാജുവിനും കൂടാതെ,2020 ലെ ആറാമത് ഫിസിക്കൽ സയൻസസ് ഗവേഷണത്തിനുള്ള വിസിറ്റേഴ്സ് അവാർഡ്, ഹൈദരാബാദ് സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിസ്ട്രിയിലെ പ്രൊഫ.അനുനയ് സാമന്തയ്ക്കും രാഷ്ട്രപതി സമ്മാനിക്കും.
Discussion about this post