ചെന്നൈ: നയൻതാരയെ ഒഴിവാക്കി സംവിധായകൻ വിഘ്നേഷ് ശിവന്റെ പുതിയ ചിത്രം. ലൗവ് ടുഡേ സംവിധായകൻ പ്രദീപ് രംഘനാഥനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കിയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ബോളിവുഡ് താരം ജാൻവി കപൂർ ആഖും ഈ ചിത്രത്തിൽ നായികയാവുകയെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
നേരത്തെ അജിത്തിനെ നായകനാക്കി ചിത്രം നിർമ്മിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ ഇത് മുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് പ്രദീപ് രംഘനാഥനെ നായകനാക്കി പുതിയ ചിത്രം നിർമ്മിക്കുന്നത്. ഇതിലേക്ക് ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നയൻതാരയെ ആയിരുന്നു. എന്നാൽ പിന്നീട് ജാൻവി കപൂറിനെ നായികയാക്കുകയായിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് വിഘ്നേഷ് ശിവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്തിടെ നയൻതാര പ്രതിഫലം കൂട്ടിയിരുന്നു. ഇതും അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ പരാജയപ്പെട്ടതുമാണ് നയൻതാരയെ ഒഴിവാക്കാനുണ്ടായ കാരണം എന്നാണ് സൂചനകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
സിനിമയുടെ നിർമ്മാണം കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഏറ്റെടുത്തിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഉൾപ്പെടെ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജാൻവി കപൂറിന്റെ കോളിവുഡ് അരങ്ങേറ്റമായിരിക്കും ഈ ചിത്രം.








