പടന്: ബിഹാറിൽ 45 കാരിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ഖഗാരിയ ജില്ലയിലാണ് സംഭവം. സുഖേല ദേവി എന്ന സ്ത്രീയാണ് അതിധാരുണമായി കൊല്ലപ്പെട്ടത്. ഭൂമി തർക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് വിവരം. വികൃതമാക്കപ്പെട്ട നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും , നാവും സ്തനങ്ങളും മുറിച്ച് മാറ്റിയ നിലയിലുമായിരുന്നു. സ്വകാര്യഭാഗങ്ങളിലും വലിയ മുറിവുകളുണ്ട്. അയൽവാസികളാണ് യുവതിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മരണത്തിന് പിന്നിൽ അയൽവാസികളായ മഹേന്ദ്ര സിംഗ്, റൂലോ സിംഗ്, രാജ്‌ദേവ് സിംഗ്, ഫുലുങ്കി സിംഗ്, ശ്യാം കുമാർ സിംഗ് എന്നിവരാണ് എന്നാണ് സുലേഖ ദേവിയുടെ കുടുംബത്തിന്റെ ആരോപണം
ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഒമ്പത് വർഷം മുൻപ് സുലേഖ ദേവിയുടെ ഭർത്താവും ഭർതൃ സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇതേ പ്രതികൾ തന്നെ അതിൽ പങ്കാളികളായിരുന്നു എന്നും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു എന്നും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ ദേശീയപാത ഉപരോധിക്കുകയും പ്രതികളെ പിടികൂടുന്നതുവരെ ഇരയുടെ മൃതദേഹം സംസ്‌കരിക്കാൻ സമ്മതിക്കില്ലെന്നായിരുന്നു നിലപാട്. പോലീസ് എത്തി രംഗം ശാന്തമാക്കിയതോടെ കുടുംബം എത്തി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു.
Discussion about this post