ഡല്‍ഹി: മുംബൈ സ്ഫോടനത്തിലെ പിടികിട്ടാപ്പുള്ളിയായ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിന്റെ സംഘാംഗം നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ അബിത് പട്ടേല്‍ എന്നയാളെയാണു ദേശീയ സുരക്ഷാ അന്വേഷണ ഏജന്‍സിയും നേപ്പാള്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
നേപ്പാള്‍ വഴി അതിര്‍ത്തി കടന്നു രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു ബിജെപി നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാ് അബിത് പട്ടേല്‍.
Discussion about this post