ന്യൂഡൽഹി: ഡൽഹിലെ ഷേർഷ റോഡിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെത്തുടർന്നാണ് ആഴമേറിയ കുഴി രൂപപ്പെട്ടത്. റോഡിൽ ഗർത്തം രൂപപ്പെട്ടതിനാൽ സി- ഹെക്സാഗോൺ ഇന്ത്യാ ഗേറ്റിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതായി ഡൽഹി പോലീസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ പെയ്ത മഴയിൽ യമുനാ നദിയിലെ ജലനിരപ്പുയർന്നു. തുടർന്ന് പഴയ യമുന പാലത്തിലൂടെയുള്ള റെയിൽ ഗതാഗതം താത്കാലികമായി നിർത്തിവച്ചു.
യമുന നദിയിലെ ജലനിരപ്പ് അപകടനില സൂചികയായ 205.33 മീറ്റർ കടന്ന് 206.24 മീറ്ററിലേക്ക് എത്തി. അതേസമയം, 207.49 മീറ്റർ കടന്നാൽ പ്രളയസാധ്യത കൂടുതലാണെന്നും കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ എല്ലാവിധ മുന്നറിയിപ്പും സർക്കാർ സ്വീകരിച്ചിട്ടുള്ളതായി മന്ത്രി സൗരഭ് ഭരതട്വജ് അറിയിച്ചു. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി മഴ തുടരുകയാണ്.
Discussion about this post