നൈസൂര് സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താന്റെ ജയന്തി എല്ലാ വര്‍ഷവും ആഘോഷിക്കുമെന്ന് കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വഖഫ് വകുപ്പ് മന്ത്രി ഖുമറുള് ഇസ്ലാം പറഞ്ഞു. ടിപ്പുവിന്റെ ജമ്നദിനാഘോഷത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ഉള്‍പ്പടെ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച സംഘര്‍ഷം ഇപ്പോഴും തുടരുന്നതിനിടെയാണ് ഖമറുള്‍ ഇസ്ലാമിന്റെ പ്രസ്താവന.
രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമമായിരുന്നു ടിപ്പു ജയന്തിയ്ക്കെതിരായ സംഘര്‍ഷത്തിന് പിന്നില്‍. ഇത് ടിപ്പു ജയന്തി ആഘോഷിക്കുന്നതില്‍ നിന്ന് തങ്ങളെ തടയിലില്ലെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച ടിപ്പു സുല്‍ത്താന്‍ പരമ്പരയില്‍ പെടുന്ന ചിലര്‍ മന്ത്രിയെ കണ്ട് ടിപ്പു ജയന്തി ആഘോഷിച്ചതിലുള്ള സന്തോഷം പ്രകടമാക്കിയിരുന്നു.
നേരത്തെ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ ഹിന്ദു കൃസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിച്ച ഹിന്ദു വിരുദ്ധനും, കന്നഡ ഭാഷ വിരുദ്ധനുമായി ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നത് ശരിയല്ലെന്നാണ് ഹിന്ദു സംഘടനകള്‍ പറയുന്നത്. എന്നാല്‍ എതിര്‍പ്പുകള്‍ വക വെക്കാതെ കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു.
Discussion about this post