ഡല്‍ഹി: 2010ന് ശേഷം വിവിധ അപകടങ്ങളിലായി തകര്‍ന്നത് 30 ഇന്ത്യന്‍ സൈനിക യുദ്ധ വിമാനങ്ങള്‍. 5 വര്‍ഷത്തിനിടയില്‍ സൈനിക ഹെലികോപ്ടര്‍ അപകടങ്ങളില്‍ മരിച്ചത് 50 പേരും. കാലപ്പഴക്കം ചെന്ന യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളുമാണ് അപകടത്തിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
കാലപ്പഴക്കം ചെന്ന ഹെലികോപ്ടറുകളില്‍ സാങ്കേതിക തകരാറുകള്‍ നിരന്തരം പൈലറ്റുമാര്‍ നേരിടേണ്ടി വരുന്നു. ദൈനം ദിനം ഇത്തരത്തില്‍ സൈനിക വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ ഉണ്ടാവുന്നതായാണ് പറയപ്പെടുന്നത്. ഇതെല്ലാം ക്യാറ്റഗറി1 ല്‍ പെടുന്ന അപകടങ്ങളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
കാലപ്പഴക്കം ചെന്ന എഞ്ചിനുകളും യന്ത്രങ്ങളും, മതിയായ പരിശീലനം ലഭിക്കാതെ വിമാനങ്ങള്‍ പൈലറ്റുമാര്‍ പറത്തുന്നതും അപകട കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു. ഗുണമേന്മ കുറഞ്ഞ രീതിയിലുള്ള അറ്റകുറ്റപ്പണികളും അപകട നിരക്ക് വര്‍ധിപ്പിക്കുന്നതായി ചൂണ്ടി കാണിക്കപ്പെടുന്നു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ റഷ്യയില്‍ നിന്നും വാങ്ങിയ രണ്ട് ഹെലികോപ്ടറുകളും അപകടത്തില്‍ പെട്ടിരുന്നു. 2011ന് ശേഷം അഞ്ച് എംഐ17 ചോപ്പറുകള്‍ വ്യോമസേനയ്ക്ക് നഷ്ടമായിരുന്നു. ഒറ്റ എന്‍ജിനുകളിലുള്ള ചീറ്റ, ചേതക് ഹെലികോപ്ടറകള് സിയാച്ചിനിലും മറ്റും ഉയര്‍ന്നു പൊങ്ങുന്നതിനിടയില്‍ തന്നെ അപകടത്തില്‍ പെട്ടു.
രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ 20 ചീറ്റ, ചേതക് ചോപ്പറുകളാണ് സൈനിക മേഖലയില്‍ തകര്‍ന്ന് വീണത്. 1960ലെ സാങ്കേതിക വിദ്യയാണ് പലതിലും പിന്തുടരുന്നതെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.
Discussion about this post