Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് വകുപ്പില്ലാ മന്ത്രിയെ പോലെ; പൊതുനിയമത്തിനെതിരായ നീക്കം മല എലിയെ പ്രസവിച്ച പോലെയാവും: കെ.സുരേന്ദ്രൻ

by Brave India Desk
Jul 12, 2023, 05:36 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: വകുപ്പില്ലാ മന്ത്രിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ പനി മരണങ്ങൾ വർദ്ധിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ല. മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതെല്ലാം സർക്കാരിന്റെ പരാജയമാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ എവിടെയും കാണുന്നില്ല. മന്ത്രിമാരുടെ വകുപ്പുകൾ തമ്മിൽ ഏകോപനമില്ല.
സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് ആരും മറുപടി പറയുന്നില്ല. സംസ്ഥാന ഭരണത്തിൽ നാഥനില്ലാതെയായിരിക്കുന്നു. ഭരണമാകെ കുത്തഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി എന്താണ് പൊതുപരിപാടികളിൽ പങ്കെടുക്കുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്തെങ്കിലും അസൗര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ പിണറായി തയ്യാറാവണം. സംസ്ഥാന ഭരണത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സിപിഎം നേതൃത്വം മുന്നിട്ടിറങ്ങണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

മണിപ്പൂരിനെ കുറിച്ചൊക്കെ വേവലാതിപ്പെടുന്നവർ സംസ്ഥാനത്ത് ക്രൈസ്തവപുരോഹിതൻമാരെ വേട്ടയാടുകയാണ്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ മരിച്ചത് സർക്കാരിന്റെ അനാസ്ഥ കാരണമാണ്. ഇതിനെതിരെ പ്രതിഷേധിച്ച വികാരി ജനറൽ ഫാദർ യുജിൻ പെരേരക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. പൊലീസ് പട്ടികളെ വാങ്ങിയതിൽ പോലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

പെരുമഴയാണേ…സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

സംസ്ഥാനത്തെ ഞെട്ടിച്ച പല അഴിമതികളും പുറത്തുവന്നെങ്കിലും ഇതിനെ കുറിച്ചൊന്നും ഒരു അന്വേഷണവും നടക്കുന്നില്ല. പ്രതിപക്ഷ നേതാവിനും കെ.സുധാകരനുമെതിരായ അന്വേഷണം എവിടെയുമെത്തിയില്ല. പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസുകളെല്ലാം അവസാനിപ്പിച്ച മട്ടിലാണ് പൊലീസ് പോവുന്നത്. വിഡി സതീശൻ വ്യാജ ഏറ്റുമുട്ടലാണ് മുഖ്യമന്ത്രിയുമായി നടത്തുന്നത്. ഭരണ-പ്രതിപക്ഷങ്ങൾ പരസ്പര സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

പൊതുനിയമത്തിനെതിരായ നീക്കം മല എലിയെ പ്രസവിച്ച പോലെയാവും. മതന്യൂനപക്ഷങ്ങളിലെ ഭൂരിഭാഗം പേരും ഇതിനെ എതിർക്കാൻ തയ്യാറാവില്ല. കേരളത്തിലെ വോട്ട് ബാങ്കിൽ ലക്ഷ്യംവെച്ചുള്ള വൃഥാ പരിശ്രമം മാത്രമാണിതെന്ന് കോൺഗ്രസും സിപിഎമ്മും തിരിച്ചറിയണം. യുസിസിയെ എതിർക്കുന്നവരൊക്കെ ഇപ്പോൾ ഒരു സ്റ്റെപ്പ് പിറകോട്ട് പോയിരിക്കുകയാണ്.

സിപിഎമ്മിന്റെ പക്ഷത്തുള്ള എംഎൽഎ ഭൂപരിഷ്ക്കരണ നിയമം അട്ടിമറിച്ച് മിച്ച ഭൂമി പിടിച്ചെടുത്തത് ഉടൻ തിരിച്ചുപിടിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങുന്നില്ല. മാഫിയകളെ സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മെട്രോമാൻ പറഞ്ഞ വഴി തന്നെയാണ് സിൽവർലൈനിനുള്ള ബദൽ. പരിസ്ഥിതിക്ക് കോട്ടമില്ലാതെ, അഴിമതിയില്ലാതെ, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത ബദൽ പദ്ധതിയെ ആർക്കും എതിർക്കാനാവില്ല.

കൈവെട്ട് കേസിൽ അന്നത്തെ ഇടത്-വലത് മുന്നണികൾ എടുത്ത സമീപനം തെറ്റായിരുന്നു. ഈ വിധിയിലൂടെ പ്രതികൾ നടത്തിയത് തീവ്രവാദ പ്രവർത്തനങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വോട്ട്ബാങ്കിന് വേണ്ടി മതഭീകരവാദികളോട് സന്ധി ചെയ്തതിന്റെ ദുരന്തമാണ് ഇതെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷൻ വികെ സജീവൻ എന്നിവരും സംബന്ധിച്ചു.

Tags: pinarai vijayank.surendranCM
Share9TweetSendShare

Latest stories from this section

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഡൽഹിയിൽ ഇരുപതിലേറെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

Discussion about this post

Latest News

സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസിന് രക്ഷകരായി ഇസ്രായേൽ ; ഡമാസ്കസിലും സ്വീഡയിലും ഇസ്രായേൽ വ്യോമാക്രമണം

ജോഷിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ ചിത്രം

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാനികുതിയാണ് ബംഗാളിൽ നിക്ഷേപങ്ങൾ വരാത്തതിന് കാരണമെന്ന് മോദി ; ബംഗാളിൽ 5400 കോടി രൂപയുടെ കേന്ദ്രപദ്ധതികൾക്ക് ഉദ്ഘാടനം

ബുംറയുടെ കാര്യം പോലെ അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്, കളത്തിൽ എല്ലാം നൽകുന്ന പുലിക്കുട്ടി ഇപ്പോൾ ഓവറായി പണി എടുക്കുന്നു: റയാൻ ടെൻ ഡോഷേറ്റ്

ഇസ്ലാംപുർ ഇനിയില്ല ; പേരുമാറ്റവുമായി മഹാരാഷ്ട്ര സർക്കാർ

ഗില്ലേ വേണ്ട മോനേ…: മറ്റൊരു പെൺകുട്ടിയോട് പുഞ്ചിരിച്ച് സംസാരം; ഗില്ലിനെ കണ്ണെടുക്കാതെ നോക്കി നിന്ന് സാറ തെൻഡുൽക്കർ

ഇയാൾ കാരണം നഷ്ടമായ ടെസ്റ്റ് എങ്ങനെ മറക്കും, ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച പന്ത്രണ്ടാമൻ; ഇന്ത്യൻ ആരാധകർ വെറുത്ത ബക്ക്‌നറും വിവാദങ്ങളും

ജെയ്‌ഷെ തലവൻ മസൂദ് അസർ ഗിൽജിത്തിൽ: പുതിയ പദ്ധതികളുമായി സജീവമെന്ന് വിവരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies