ഗുവാഹത്തി: ചിത കത്തുന്നതിനിടെ മൃതദേഹാവശിഷ്ടം ഭക്ഷിച്ച രണ്ടുപേർ പിടിയിൽ. ഒഡീഷയിലാണ് സംഭവം. ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെയാണ് ദൗർഭാഗ്യകരമായ സംഭവം. ചിത കത്തുന്നതിനിടെ മദ്യലഹരിയിലായിരുന്ന രണ്ടുപേർ വെന്ത മാംസം എടുത്ത് കഴിക്കുകയായിരുന്നു.
മയൂർബഞ്ച് ജില്ലയിലാണ് സംഭവം. തുനി സംിഗ് എന്ന പെൺകുട്ടിയുടെ ശവസംസ്‌കാരം ബിരേശ്വർപൂർ പഞ്ചായത്തിലെ ശ്മശാനത്തിലാണ് നടത്താൻ തീരുമാനിച്ചത്. സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചപ്പോൾ മോഹൻ, നരേന്ദ്രൻ എന്നിങ്ങനെ രണ്ടുപേർ എത്തി. പെൺകുട്ടിയുടെ ബന്ധുക്കളോടൊപ്പം ഇവരും ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ഇടയ്ക്ക് ഇരുവരും ചേർന്ന് മൃതദേഹാവശിഷ്ടം എടുത്തു. എന്നിട്ടത് മൂന്നായി വിഭജിച്ച് രണ്ട് കഷ്ണം തീയിലേക്ക് തിരിച്ചിട്ടു. മൂന്നാമത്തെ കഷ്ണം കൈയ്യിൽ കണ്ടപ്പോൾ അത് ആളുകൾ ചോദ്യം ചെയ്തു. എന്നാൽ താനിത് കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് മോഹനൻ പറഞ്ഞു. എന്നാൽ പെട്ടെന്ന്, അടുത്ത 10 മിനിറ്റിനുള്ളിൽ താനിത് ഭക്ഷിക്കുമെന്ന് പറഞ്ഞ് സുന്ദർ മോഹനൻ മൃതദേഹാവശിഷ്ടം വായിലിടുകയും കുറച്ച് നരേന്ദ്രന് നൽകുകയുമായിരുന്നു.
രോഷാകുലരായ നാട്ടുകാർ ചേർന്ന് ഇരുവരെയും പിടിച്ചുകെട്ടുകയും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മരിച്ച പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യയിൽ മദ്യലഹരിയിലാണ് മനുഷ്യമാംസം കഴിച്ചതെന്ന് ഇരുവരും മൊഴി നൽകി.












