Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരള ചീഫ് ജസ്റ്റീസ് സുപ്രീംകോടതിയിലേക്ക്; നിയമനത്തിന് അംഗീകാരം നൽകി രാഷ്ട്രപതി

by Brave India Desk
Jul 13, 2023, 01:26 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

കൊച്ചി: കേരള ചീഫ് ജസ്റ്റീസ് എസ് വി ഭട്ടി സുപ്രീംകോടതിയിലേക്ക്. എസ് വി ഭട്ടിയെയും തെലങ്കാന ചീഫ് ജസ്റ്റീസ് ഉജ്ജ്വൽ ഭുയാനെയും സുപ്രീംകോടതി ന്യായാധിപൻമാരായി നിയമിക്കാനുളള കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു.

2013 ഏപ്രിൽ 12 ന് ആന്ധ്ര ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് സരസ വെങ്കിട്ടനാരായണ ഭട്ടി 2019 മാർച്ചിലാണ് കേരള ഹൈക്കോടതിയിലെത്തുന്നത്. ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് അദ്ദേഹത്തെ ചീഫ് ജസ്റ്റീസ് ആയി നിയമിച്ചത്. 1987 മുതൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവന്ന അദ്ദേഹം ആന്ധ്ര ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായതോടെയാണ് ന്യായാധിപ സ്ഥാനത്ത് എത്തുന്നത്.

Stories you may like

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

2022 ഓഗസ്റ്റിന് ശേഷം സുപ്രീംകോടതിയിൽ ആന്ധ്ര ഹൈക്കോടതിയെ പ്രതിനിധീകരിച്ച് ഒരു ന്യായാധിപൻ പോലുമില്ലെന്നത് കൂടി പരിഗണിച്ചാണ് കൊളീജിയം ശുപാർശ.

2022 ജൂൺ 28 മുതൽ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആണ് ഉജ്ജ്വൽ ഭുയാൻ. 2011 ഒക്ടോബർ 17 മുതൽ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായിരുന്നു. നിലവിൽ സുപ്രീംകോടതിയിൽ 30 ജഡ്ജിമാരാണ് ഉളളത്. പുതിയ നിയമനത്തോടെ ഇത് 32 ആയി ഉയരും. സുപ്രീംകോടതിയിലെ ന്യായാധിപരുടെ പരമാവധി എണ്ണം 34 ആണ്.

അതിനിടെ മാതൃഹൈക്കോടതിയിൽ തന്നെ ജഡ്ജിമാരായി തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ അടുത്ത സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് മാത്രമേ സ്ഥലം മാറ്റാവൂ എന്നും കാണിച്ച് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി കൊളീജിയം തളളി. ജസ്റ്റീസുമാരായ മനോജ് ബജാജ്, ദിനേശ് കുമാർ സിംഗ്, ഗൗരംഗ് കാന്ത് എന്നിവരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ജൂലൈ അഞ്ചിനാണ് ഇവരുടെ സ്ഥലം മാറ്റത്തിന് കൊളീജിയം നിർദ്ദേശിച്ചത്.

Tags: sv bhattiKerala High court Chief justiceJustice SV BhattiSupreme court Justice
Share1TweetSendShare

Latest stories from this section

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

Discussion about this post

Latest News

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കാൽസ്യം, വൈറ്റമിൻ ഡി ഗുളികകൾ എല്ലാവരിലും ഒരേപോലെ ഫലപ്രദമല്ല; പുതിയ ജനിതക പഠനവുമായി ശാസ്ത്രജ്ഞർ

കാൽസ്യം, വൈറ്റമിൻ ഡി ഗുളികകൾ എല്ലാവരിലും ഒരേപോലെ ഫലപ്രദമല്ല; പുതിയ ജനിതക പഠനവുമായി ശാസ്ത്രജ്ഞർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies