ബത്തേരി: വയനാട് വെണ്ണിയോട് അഞ്ച് വയസ് പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ പുഴയിൽ ചാടി. ബഹളം കേട്ടെത്തിയ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്.
യുവതിയെ രക്ഷിച്ച് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.വിഷം ഉള്ളിൽ ചെന്നതായി സംശയമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
സംഭവസ്ഥലത്ത് കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്.പാലത്തിൽ ചെരുപ്പും കുട്ടിയുടെ കുടയും കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്
Discussion about this post