ന്യൂഡൽഹി: ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഈ മാസം 14 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. അഞ്ച് മുതൽ 15 വയസു വരെയുള്ള കുുട്ടികളുടെ ബ്ലൂ ആധാറും ഈ സമയത്ത് പുതുക്കാം. പേര്, വിലാസം, ജനനതീയതി, മൊബൈൽ നമ്പർ, ഇ മെയിൽ അഡ്രസ്, തുടങ്ങിയവ യുഐഡിഎഎൈ വെബ്‌സൈറ്റിലൂടെ സൗജന്യമായി പുതുക്കാനാകും.
എന്നാൽ, ബയോമെട്രിക് വിവരങ്ങൾ പുതുക്കണമെങ്കിൽ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിൽ തന്നെ പോകണം. ഈ മാസം 15 കഴിഞ്ഞാൽ ആധാർ സൗജന്യമായി പുതുക്കാൻ സാധിക്കില്ല. ഓൺലൈനായി ആധാർ പുതുക്കുന്നതിന് 25 രൂപയും ആധാർ കേന്ദ്രങ്ങളിൽ പോയി പുതുക്കുന്നതിന് 50 രൂപയും ആയിരിക്കും നിങ്ങളിൽ നിന്നും ഈടാക്കുക.
ഓൺലൈനായി എങ്ങനെയാണ് നമ്മുടെ ആധാർ കാർഡിെല വ്യക്തിഗത വിവരങ്ങൾ പുതുക്കുകയെന്ന് നോക്കാം..
അതിനായി, ആദ്യം https://uidai.gov.in/ സന്ദർശിക്കുക. തുടർന്ന് ആധാർ നമ്പറും ക്യാപ്ച്ചയും കൊടുത്തതിന് ശേഷം സെന്റ് ഒടിപി കൊടുക്കുക.
പിന്നീട്, ‘അപ്‌ഡേറ്റ് ഡെമോഗ്രഫിക്‌സ് ഡാറ്റ’ എന്ന ഓപ്ഷനിൽ കേറി നിങ്ങൾക്കു വേണ്ട മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുക. പ്രൊസീഡിൽ ക്ലിക്ക് ചെയ്തതിന് ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. തുടർന്ന് സബ്മിറ്റ് കൊടുക്കുക. അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ നൽകി വരുത്തിയ മാറ്റങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനും നിങ്ങൾക്ക് സാധിക്കും.
Discussion about this post