തിരുവനന്തപുരം: വ്യായാമം ആരോഗ്യത്തിന് വേണ്ടിയാണെന്ന് പറയുമ്പോഴും ആകർഷകമായ ശരീരത്തിന് വേണ്ടി ജിമ്മുകളിൽ പോകുന്നവരാണ് ഭൂരിഭാഗവും. മസിലുകളുള്ള ശരീരം ലഭിക്കാനായി ജിമ്മുകളിൽ നിന്നും ലഭിക്കുന്ന പ്രോട്ടീൻ പൗഡറും കലക്കി കുടിയ്ക്കാറുണ്ട്. പ്രോട്ടീൻ പൗഡറുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അറിഞ്ഞു കൊണ്ടാണ് ഈ സാഹസം എന്നതാണ് വസ്തുത. എന്നാൽ വ്യായാമത്തിനൊപ്പം പ്രോട്ടീൻ പൗഡർ വേണ്ടെന്ന് നമ്മെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് ഐഎംഎ അദ്ധ്യക്ഷൻ ഡോ. സുൽഫി നൂഹ്.
ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ രംഗം ഉദ്ദരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രോട്ടീൻ പൗഡറിന്റെ ഉപയോഗം വേണ്ടെന്ന് വ്യക്തമാക്കുന്നത്. പ്രോട്ടീൻ പൗഡർ ഓടയിൽ തട്ടുകയാണ് ഉത്തമം. അത്രയ്ക്കുണ്ട് പ്രോട്ടീൻ പൗഡറിന്റെ ലീലാ വിലാസങ്ങൾ എന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
അമ്പലനടയിലെ ‘പ്രോട്ടീൻ പൗഡർ’?
‘ഗുരുവായൂരമ്പല നട’ യിലെ പ്രോട്ടീൻ പൗഡർ പ്രയോഗം നല്ലവണ്ണം രസിച്ചു.
ഉദ്ദേശം 60 വയസുകാരനായ ജഗദീഷിന്റെ നർമ്മം ചാലിച്ച ആ പ്രയോഗം പെരുത്തിഷ്ടപ്പെട്ടു !
വീട്ടിലെ കല്യാണ ഒരുക്കങ്ങൾക്കിടയിൽ അടുക്കളക്കാരി പുട്ടിന്റെ മാവാണെന്ന് കരുതി പ്രോട്ടീൻ പൗഡറെടുത്ത് പുട്ടുണ്ടാക്കുന്ന സീൻ.
അതെന്റെ പ്രോട്ടീൻ പൗഡറാണെന്നും എനിക്ക് മസിലുണ്ടാക്കാനുള്ളതാണെന്നും പറയുന്ന 60 കാരൻറെ ആ പറച്ചിലിൽ എല്ലാം ഉൾപ്പെടുന്നു.
സിനിമയുടെ ആദ്യപകുതി കണ്ണടച്ച് ചിരിക്കാം. ഇങ്ങനെ ചിരിക്കാൻ ചെറുതും വലുതുമായ സീനുകൾ.
രണ്ടാം പകുതിയെക്കുറിച്ച് ഒന്നും പറയുന്നില്ല.
അതവിടെ നിൽക്കട്ടെ!
ശരിക്കും
പ്രോട്ടീൻ പൗഡറെടുത്ത് പുട്ടല്ല ഉണ്ടാക്കേണ്ടത്.
ഓടയിൽ തട്ടുകയാണ് ഉത്തമം!
അത്രയ്ക്കുണ്ട് പ്രോട്ടീൻ പൗഡർ ലീലാവിലാസങ്ങൾ.
അടുത്ത തവണ അടുക്കളക്കാരി അതുതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം!
Discussion about this post