ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ച ഓർത്തെടുത്ത് മുതിർന്ന മാദ്ധ്യമപ്രവർത്തക ഷീല ഭട്ട്. 1981 ലാണ് താൻ മോദിയെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്യുകയായിരുന്നു എന്നും അവർ പറഞ്ഞു.
”ഞാൻ ആദ്യം കാണുമ്പോൾ നരേന്ദ്ര മോദി എംഎ പാർട് 2 ചെയ്യുകയായിരുന്നു. നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. പ്രൊഫസർ പ്രവീൺ ഷേത്ത് ആയിരുന്നു അദ്ദേഹത്തിന്റെ മെന്റർ. അദ്ദേഹം തന്നെയായിരുന്നു എന്റെയും മെന്റർ” ഷീല ഭട്ട് പറഞ്ഞു.
” അദ്ദേഹത്തിന്റെ സഹപാഠികളിൽ ഒരാളായിരുന്ന വ്യക്തി ഇന്ന് അഭിഭാഷകയാണ്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോൺഗ്രസും, മോദി വിദ്യാഭ്യാസമില്ലാത്ത ആളാണെന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവെച്ചപ്പോൾ ഞാൻ ആ അഭിഭാഷകയായ സുഹൃത്തിനെ വിളിച്ചിരുന്നു. സത്യം തുറന്നുപറയാൻ ഞാൻ അവരോട് പറഞ്ഞെങ്കിലും അവർ അതിന് തയ്യാറായില്ല” മുതിർന്ന മാദ്ധ്യമപ്രവർത്തക പറഞ്ഞു.
Discussion about this post