Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പുതിയ ദിവസത്തേക്കൊരു സെൻ ധ്യാന കഥ

by Brave India Desk
Jul 14, 2023, 11:49 pm IST
in India
Share on Facebook
Tweet
WhatsAppTelegram

സെൻ കഥകളെപ്പറ്റി മിക്കവരും കേട്ടിട്ടുണ്ടാവുമല്ലോ. ഉൾക്കാഴ്ച നൽകുന്ന ചെറു കഥകളാണിവ. ജപ്പാനിനെ സെൻ ബുദ്ധ സമ്പ്രദായത്തിലെ ഗുരുക്കന്മാരാണ് ഈ കഥകൾ പ്രചാരത്തിലാക്കിയത്. വിരുദ്ധോക്തിയെന്നോ യുക്തിരഹിതമെന്നോ ഒക്കെ തോന്നുന്ന ഈ കഥകൾക്ക് പല അർത്ഥതലങ്ങളുണ്ടാകും.

വായിച്ച് അർത്ഥം മനസ്സിലാക്കാനോ ഗുണപാഠം മനസ്സിലാക്കാനോ മാത്രമുള്ളതല്ല സെൻ കഥകൾ. അതിലെ ആന്തരികാർത്ഥത്തെപ്പറ്റിയും ആ കഥ കേൾക്കുമ്പോഴുണ്ടാകുന്ന അനുഭവത്തെപ്പറ്റിയും ധ്യാനിക്കാനാണ് ഈ കഥകൾ ഉപയോഗിക്കുന്നത്. പലപ്പോഴും കഥയിലെ ഗുണപാഠം എന്ന് നമുക്ക് തോന്നുന്നതിനേക്കാൾ വ്യത്യസ്തമായ മറ്റൊരു ആന്തരികാർത്ഥവും അനുഭൂതിയും മിക്ക കഥകളിലും ഗുപ്തമായുണ്ടാകും.

Stories you may like

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

പുതിയ ദിവസം ആരംഭിക്കുമ്പോൾ ഒരു  ധ്യാന കഥ കൊണ്ട് തുടങ്ങാം

ജപ്പാനിൽ വലിയൊരു യുദ്ധം നടക്കുകയായിരുന്നു. തകേഷി എന്ന സൈന്യാധിപൻ്റെ സൈന്യം യുദ്ധത്തിൽ നാമാവശേഷമായി. ഇനി വളരെക്കുറച്ച് പടയാളികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. “നമ്മൾ നാളെ തിരിച്ചടിക്കും. അവസാനത്തെ ആക്രമണം നടത്തി ശത്രുക്കളെ നിലം പരിശാക്കും”. തകേഷി ബാക്കിയുള്ളവരോട് പറഞ്ഞു.

പടയാളികൾ പരസ്പരം നോക്കി. ആകെ കുറച്ചുപേർ മാത്രമാണ് ബാക്കിയുള്ളത്. എതിരാളികളാണെങ്കിൽ ബൃഹത്തായതും. “നാളെ തിരിച്ചടിക്കാൻ പോയാൽ ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്. ഈ യുദ്ധം നമ്മൾ തോറ്റുകഴിഞ്ഞു എന്ന് അംഗീകരിച്ചാൽ കർഷകവൃത്തി ചെയ്തെങ്കിലും ജീവിക്കാം”.അവർ പരസ്പരം പറഞ്ഞു.

തകേഷിക്ക് സംശയമില്ലായിരുന്നു. അവർ യുദ്ധസ്ഥലത്തേക്ക് മാർച്ചുചെയ്തു. വഴിയിൽ യുദ്ധദേവതയായ ബിഷമോനിൻ്റെ ഒരു പഴയ ക്ഷേത്രമുണ്ടായിരുന്നു. യുദ്ധവിജയത്തിൻ്റേയും ഭാഗ്യത്തിൻ്റേയും സന്തോഷത്തിൻ്റേയും ദേവതയാണ് ബിഷമോൻ.

തകേഷി പടയാളികളോട് പറഞ്ഞു. “ഇതാ ബിഷമോൻ്റെ ഒരു ക്ഷേത്രം. എൻ്റെ പക്കൽ ബിഷമോൻ്റെ രൂപം പതിച്ച ഒരു നാണയമുണ്ട്. ഇതെറിഞ്ഞ് തല ഭാഗമാണ് വരുന്നതെങ്കിൽ നമുക്ക് ബിഷമോൻ്റെ അനുഗ്രഹമുണ്ടെന്ന് കണക്കാക്കാം. നമ്മൾ യുദ്ധത്തിൽ ജയിക്കും. വാൽ ഭാഗമാണെങ്കിൽ നമുക്ക് തിരികെ പോകാം. നമ്മുടെ വിധിയെന്തെന്ന് നമുക്കിപ്പോൾ മനസ്സിലാകും”.

പടയാളികൾക്ക് സന്തോഷമായി. എല്ലാവരും ചുറ്റും കൂടി. തകേഷി നാണയം മേലോട്ടെറിഞ്ഞു. തലഭാഗം തന്നെയാണ് കിട്ടിയത്. പടയാളികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ‘ബിഷമോൺ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു’. അവർ മുദ്രാവാക്യം മുഴക്കി.

പിറ്റേന്നുള്ള യുദ്ധം അതിഭയങ്കരമായിരുന്നു. തകേഷിയുടെ വിരലിലെണ്ണാവുന്ന പടയാളികൾ അതിബൃഹത്തായ എതിർസൈന്യത്തെ നിലം പരിശാക്കി. എതിരാളികൾ തോൽവി സമ്മതിച്ചു. ഇനിയൊരിക്കലും തകേഷിയെ ആക്രമിക്കില്ലെന്ന് സന്ധി ചെയ്തു.

ഒരു സഹസൈന്യാധിപൻ പറഞ്ഞു. “ബിഷമോൻ്റെ അനുഗ്രഹം നമ്മോടൊപ്പമുണ്ടായതുകൊണ്ട് നമ്മൾ ജയിച്ചു”

“തീർച്ചയായും… പ്രത്യുപകാരമായി നമുക്ക് ബിഷമോൻ്റെ ആ പഴയ ക്ഷേത്രം വലുതായി പുതുക്കിപ്പണിയണം” തകേഷി പറഞ്ഞു. എന്നിട്ട് കൈയ്യിലിരുന്ന ആ നാണയം അദ്ദേഹം യുദ്ധഭൂമിയിലേക്കെറിഞ്ഞു.

എല്ലാവരും പോയപ്പോൾ ഒരു പടയാളി ആ നാണയം തിരക്കിയെടുത്തു. അതിൻ്റെ ഇരുവശവും ബിഷമോൻ്റെ രൂപം പതിച്ച തല ഭാഗമായിരുന്നു.പടയാളി നാണയം യുദ്ധഭൂമിയിൽത്തന്നെ ഉപേക്ഷിച്ച് തകേഷിയോടൊപ്പം നടന്നുപോയി.

Tags: SEN Story
Share
Tweet
SendShare

Latest stories from this section

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

Latest News

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies