ന്യൂഡൽഹി : ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന ചൈനീസ് കമ്പനിയായ പിജിയൺ എജ്യുക്കേഷൻ ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് കോടി കണക്കിന് രൂപ പിടിച്ചെടുത്ത് ഇ ഡി.
ഫോറിൻ എക്‌സ്‌ചേഞ്ച് ആക്‌ട് 1999 ലെ സെക്ഷൻ 37 എ ലംഘനവുമായി ബന്ധപ്പെട്ട് 3.94 കോടി രൂപയാണ് പിടിച്ചെടുത്തത്. ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതും നിയന്ത്രിക്കുന്നതുമായ സ്ഥാപനമാണെന്നും പരസ്യച്ചെലവിന്റെ പേരിൽ ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും 82.72 കോടി രൂപ അയച്ചതായും ഇഡി അന്വേഷണത്തിൽ കണ്ടെത്തി.
പിജിയൺ എജ്യുക്കേഷൻ ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരായ ഇതേ കേസിൽ 8.26 കോടി രൂപ ഇഡി മെയ് മാസത്തിൽ പിടിച്ചെടുത്തിരുന്നു.
കമ്പനി ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും സാമ്പത്തിക തീരുമാനങ്ങൾ ഉൾപ്പെടെ കമ്പനിയുടെ എല്ലാ കാര്യങ്ങളും ചൈനയിൽ ഇരിക്കുന്ന വ്യക്തികളാണ് നിയന്ത്രിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഏജൻസി പ്രസ്താവനയിൽ പറയുന്നു.








