എറണാകുളം: അങ്കമാലിയിൽ ആശുപത്രിയിൽ സ്ത്രീയെ കുത്തിക്കൊന്നു. 40 കാരിയായ ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
മൂക്കന്നൂർ എംഎജിജെ ആശുപത്രിയിലാണ് സംഭവം. ഉച്ചയോടെയായിരുന്നു വീട്ടമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. മഹേഷിന്റെ രോഗിയായ അമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരെ പരിചരിക്കാൻ എത്തിയതായിരുന്നു ലിജി. ഉച്ചയോടെ ലിജിയെ കാണാൻ ഉച്ചയോടെ മഹേഷ് ആശുപത്രിയിൽ എത്തി. തുടർന്ന് ഇവർ തമ്മിലുള്ള സംസാരം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.
ആശുപത്രിയുടെ നാലാം നിലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ആയിരുന്നു ആക്രമണം ഉണ്ടായത്. ലിജിയുടെ ശരീരത്തിൽ നിരവധി കുത്തുകളാണ് ഏറ്റത്. ഗുരുതരമായി പരിക്കേറ്റ ലിജി നിമിഷങ്ങൾക്കുള്ളിൽ തന്നെ മരിക്കുകയായിരുന്നു. ആളുകൾ ഓടിയെത്തിയെങ്കിലും ഇതിനോടകം തന്നെ ലിജിയ്ക്ക് ജീവൻ നഷ്ടമായിരുന്നു.
ലിജിയുടെ പഴയ സുഹൃത്താണ് മഹേഷ്. ഇവർ തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പോലീസ് മഹേഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post