തിരുവനന്തപുരം: ബാലരാമപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം. മൂന്നര വയസുകാരിയ്ക്ക് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. പാഞ്ഞെത്തിയ നായ കുട്ടിയുടെമേൽ ചാടി വീഴുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയ്ക്ക് സാരമായി പരിക്കേറ്റു. ഉടനെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ മുഖത്താണ് പരിക്കേറ്റിട്ടുളളത്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന നാല് വയസ്സുകാരിയെ തെരുവ് നായ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. നാല് വയസ്സുകാരിയെ ആക്രമിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിനുമാണ് പരിക്കേറ്റിട്ടുള്ളത്. കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post