ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുജന സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നമ്മൾക്ക് നഷ്ടമായത് പൊതുജന സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെ ആയിരുന്നു. കേരളത്തിന്റെ വികസനത്തിനായി മാത്രം പ്രവർത്തിച്ച വ്യക്തിത്വം ആയിരുന്നു അദ്ദേഹം. ഈ നിമിഷത്തിൽ അദ്ദേഹവുമൊത്തുള്ള സന്ദർശങ്ങൾ ഓർത്തെടുക്കുകയായിരുന്നു. ഒരേ കാലയളവിൽ മുഖ്യമന്ത്രിയായിരുന്നു തങ്ങൾ. അന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഉണ്ടായിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. വേദനയുടെ മണിക്കൂറുകളാണ് കടന്നു പോകുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ഉമ്മൻ ചാണ്ടി അന്തരിച്ചത്. 79 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.
Discussion about this post