കൊച്ചി: പസ്ടു വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്ന് പേർ പിടിയിൽ. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയെയാണ് ആക്രമിച്ചത്. ചെല്ലാനം മാവിൻച്ചോട് സ്വദേശിയുമായ ആഞ്ചലോസസിന്റെ മകൻ അനോഗ് ഫ്രാൻസീസി(16)നെയാണ് കുത്തി പരിക്കേൽപ്പിച്ചത്.
പള്ളിത്തോട് സ്വദേശികളായ പുന്നക്കൽ വീട്ടിൽ പോളിന്റെ മകൻ അമലേഷ് (19) പുത്തൻപുരക്കൽ വീട്ടിൽ യേശുദാസിന്റെ മകൻ ആഷ്ബിൻ (18), പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്.
മട്ടാഞ്ചേരി അസ്സിസ്റ്റൻറ് കമ്മീഷണർ കെ ആർ മനോജിന്റെ നേതൃത്വത്തിൽ കണ്ണമാലി പോലീസ് ഇൻസ്‌പെക്ടർ രാജേഷ് എസ്, സബ് ഇൻസ്‌പെക്ടർ നവീൻ, എ.എസ് ഐ മാരായ ഫ്രാൻസിസ്, സുനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ് ലാജോൺ, അഭിലാഷ് സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, മുജീബ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.












