ബംഗളൂരു: ബംഗളൂരു നഗരത്തിലുടനീളം സ്‌ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്ത അഞ്ച് ഭീകരരെ പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ജുനൈദ്,സൊഹൈൽ,ഉമർ,മുദാസിർ,ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്.
ഭീകരരിൽ നിന്ന് നിരവധി സ്ഫോടക വസ്തുക്കളും മറ്റ് വസ്തുക്കളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തെന്നാണ് വിവരം. ആസൂത്രണത്തിൽ അഞ്ച് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും ബെംഗളൂരു പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായ അഞ്ച് ഭീകരർക്കും 2017 ൽ നഗരത്തിൽ നടന്ന പ്രമാദമായ ഒരു കൊലപാതകക്കേസിലും പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റ് ഭീകരരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ഇവർ സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടുകയും ചെയ്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ വലയിലാക്കിയത്.










Discussion about this post