കൊയിലാണ്ടി : ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ച ആൾ അക്രമാസക്തനായി. കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ഇന്നലെ രാത്രി 12 മണിക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തിയ ഇയാൾ സ്റ്റേഷനിലെ ഗ്രില്ലിൽ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ ഇയാളെ പോലീസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചു.
പരിശോധനയ്ക്ക് ശേഷം ഡ്രസ്സിങ് റൂമിൽ ഇരിയ്ക്കുമ്പോൾ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് തല കൊണ്ട് ഡ്രസ്സിങ് റൂമിലെ ഗ്ലാസുകൾ ഇടിച്ചു തകർത്തു. അക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ചുറ്റും ഉണ്ടായിരുന്ന ആളുകളും സുരക്ഷാ ജീവനക്കാരും ഇയാളെ കീഴ്പ്പെടുത്തി. നിലവിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post