കോഴിക്കോട്: കളംന്തോട് എംഇഎസ് കോളേജിൽ വിദ്യാർത്ഥിയ്ക്ക് റാഗിംഗ്. കോളേജിലെ ബിരുദ വിദ്യാർത്ഥി മുഹമ്മദ് മിഥിലാജിനെ ആണ് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായ റാഗിംഗിന് ഇരയാക്കിയത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആറ് വിദ്യാർത്ഥികൾ ചേർന്നാണ് മിഥിലാജിനെ മർദ്ദിച്ചത്.
ആക്രമണത്തിൽ മിഥിലാജിന്റെ കണ്ണിനും മുഖത്തും മാരകമായി പരിക്കേറ്റിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ആറ് പേരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ
അന്വേഷണത്തിനായി കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ പരാതി കാലിക്കറ്റ് സർവകലാശാലാ അധികൃതർക്ക് കൈമാറും. സംഭവത്തിൽ കുന്ദമംഗലം പോലീസും കേസ് എടുത്തിട്ടുണ്ട്. രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥിയാണ് മുഹമ്മദ്.
Discussion about this post