Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

റോസ്ഗാർ മേള ;യുവാക്കൾക്ക് 70,000 പുതിയ നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാന മന്ത്രി , ശാക്തീകരിക്കപ്പെട്ട യുവാക്കൾ കരുത്തുറ്റ വികസിത ഇന്ത്യയുടെ ഉറപ്പ്

by Brave India Desk
Jul 22, 2023, 05:33 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് രാജ്യത്ത് റോസ്ഗാർ മേള സംഘടിപ്പിക്കുന്നത്. 70,000 പുതിയ നിയമന ഉത്തരുവുകളാണ് മേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്തത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉത്തരവുകൾ വിതരണം ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട 70,000 ലേറെ യുവാക്കൾക്ക് 44 വേദികളിലായാണ് സർക്കാർ ജോലികളിലേക്ക് പ്രവേശിക്കാനായുള്ള ഉത്തരവ് നൽകിയത്.

സർക്കാർ മേഖലയിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി നടത്തുന്നതാണ് റോസ്ഗാർ മേള. തൊഴിൽ നൈപുണ്യമുളള ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. സർക്കാർ ജോലിയ്ക്കായി എഴുത്ത് പരീക്ഷയും അഭിമുഖവും കഴിഞ്ഞിരിക്കുന്ന നിരവധി ആളുകൾക്ക് ഇത് ഉപകാരപ്രദമാകും.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

ആസാദി കാ അമൃത് മഹോത്സവത്തിൻറെ വേളയിൽ ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് മുഖേന രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ സാധിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ലക്ഷക്കണക്കിന് പുതിയ ജോലികളാണ് സൃഷ്ടിക്കപ്പെടുന്നത്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, തൽപര ജില്ലക്കാരായ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ട്. യുപിഎസ്സി, റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ്, ഐബിപിഎസ് എന്നിവ പോലുളള ഏജൻസികൾ വഴിയാണ് എല്ലാ നിയമനങ്ങളും നടത്തുക.റോസ്ഗാർ മേള ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു. ശാക്തീകരിക്കപ്പെട്ട യുവാക്കൾ കരുത്തുറ്റ വികസിത ഇന്ത്യ ഉറപ്പാക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതുതായി നിയമിതരായവർക്കെല്ലാം വിവിധ വകുപ്പുകളിൽ കർമ്മയോഗി പ്രാരംഭ് മൊഡ്യൂൾ മുഖേന ഓൺലൈൻ ഓറിയന്റേഷൻ കോഴ്സുകൾ ലഭ്യമാക്കും. പ്രത്യേക ഓൺലൈൻ സിസ്റ്റം വഴി ഒഴിവുകളുടേയും, നിയമന നടപടികളുടേയും തുടർച്ചയായ മോണിറ്ററിംഗ് നടത്തും.

കുറച്ചു വർഷങ്ങളായി ഇന്ത്യ സാമ്പത്തിക പുരോഗതിയിലേയ്ക്ക് കുതിയ്ക്കുകയാണെന്നാണ് വിദഗ്ധർ പറയുന്നത്. ആളുകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നത് വഴി രാജ്യത്തെ പ്രതിശീർഷ വരുമാനം കൂടുന്നതാണ് ഇതിനു കാരണം.

ഒൻമ്പത് വർഷം മുൻപുളള ഇന്ത്യയെ അപേക്ഷിച്ച് ഇന്നത്തെ ബാങ്കിങ് മേഖലയ്ക്ക് വലിയ മാറ്റമാണുണ്ടായിട്ടുളളത്. 9 വർഷം മുൻപ് ഇന്ത്യയിലെ ബാങ്കിങ് സമ്പ്രദായം ശിഥിലമായിട്ടാണ് കിടന്നിരുന്നത്. ധാരാളം അഴിമതികളും നടന്നിരുന്നു. ഡിജിറ്റൽ ടെക്നോളജി ഒന്നും ഉപയോഗപ്പെടുത്തിയിരുന്നില്ല. ഇന്ന് 140 കോടി ജനങ്ങളാണ് ഫോൺ ബാങ്കിങ് സിസ്റ്റം ഉപയോഗിക്കുന്നത്.

പുതിയ റിക്രൂട്ട്മെന്റിലൂടെ സർക്കാർ വകുപ്പുകളായ വരുമാന വകുപ്പ്, ധനകാര്യ വകുപ്പ്, തപാൽ വകുപ്പ്, സ്‌കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്, കേന്ദ്ര പൊതു വകുപ്പ്, ജലസേചന വകുപ്പ്, വിദേശകാര്യ വകുപ്പ് എന്നീ തസ്തികകളിലേയ്ക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.

Tags: rozgar melaazadi ka amrit mahotsavNarendra Modinew delhi
Share
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies